Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളികളത്തിലെ പന്തയം ദുരന്തമായി; പന്തയതുകയായ 250 രൂപ നൽകാതിരിക്കാൻ കളിക്കൂട്ടുകാരൻ പന്ത്രണ്ടുകാരനെ തല്ലികൊന്ന് മൃതദേഹം കുറ്റികാട്ടിൽ ഒളിപ്പിച്ചു

കളികളത്തിലെ പന്തയം ദുരന്തമായി; പന്തയതുകയായ 250 രൂപ നൽകാതിരിക്കാൻ കളിക്കൂട്ടുകാരൻ പന്ത്രണ്ടുകാരനെ തല്ലികൊന്ന് മൃതദേഹം കുറ്റികാട്ടിൽ ഒളിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിയെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിക്കിടെ രണ്ട് കുട്ടികൾ തമ്മിലുള്ള പന്തയമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 250 രൂപയാണ് പന്തയം വെച്ചത്. പന്തയം ജയിച്ച കുട്ടി പണം ചോദിച്ചു. തോറ്റയാൾ കൊടുക്കാൻ തയാറായില്ല.

ഈ തർക്കം അടിപിയായതോടെ പന്തയത്തിൽ തോറ്റ കുട്ടി കളിക്കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു. കളിക്കൂട്ടുകാരായ രണ്ട് കുട്ടികളും പന്ത്രണ്ടുവയസുകാരാണ്. പിറ്റേദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കൂടെക്കളിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ പൊലീസ് അറിയുന്നത്. പന്തയം കൊടുക്കാൻ പണമില്ലാത്തതിനാലാണ് ക്രൂരതചെയ്തതെന്നും കുട്ടി സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം അടുത്തുള്ള കാട്ടിൽ കൊണ്ടുപോയി ഒളിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ നടുക്കത്തിലാണ് ദസ്പാര ഗ്രാമം ഇപ്പോഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP