Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ തകർന്ന് വീണ വിമാനം അവസാനമായി പറത്തിയത് 10 വർഷം മുൻപ്; വിമാനം പറത്താൻ അനുമതിയുമുണ്ടായിരുന്നില്ല; ഒന്നര വർഷമായി അറ്റകുറ്റപണി തുടർന്ന വിമാനം ഉത്തർ പ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്

മുംബൈയിൽ തകർന്ന് വീണ വിമാനം അവസാനമായി പറത്തിയത് 10 വർഷം മുൻപ്; വിമാനം പറത്താൻ അനുമതിയുമുണ്ടായിരുന്നില്ല; ഒന്നര വർഷമായി അറ്റകുറ്റപണി തുടർന്ന വിമാനം ഉത്തർ പ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്

മുംബൈ: നഗരമധ്യത്തിൽ തകർന്ന വിമാനം പറത്താനുള്ള അനുമതിയില്ലാത്തതായിരുന്നുവെന്നും അവസാനമായി പറത്തിയത് പത്ത് വർഷം മുമ്പാണെന്നും റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിങ് എയർ സി90 വിമാനം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ തകർന്ന് വീണത്. ഉത്തർപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനം 2008 ഫെബ്രുവരിയിലാണ് അവസാനമായി പറത്തിയത്. തുടർന്ന് ഇത് അറ്റകുറ്റപണിക്കായി കയറ്റുകയായിരുന്നു. പിന്നീട് 2014-ൽ മഹാരാഷ്ട്രയിലെ യു.വൈ. ഏവിയേഷനാണ് ഈ വിമാനം ഏറ്റെടുക്കുന്നത്.

കേടുപാടുകളെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഇതിൽ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ പറക്കലിലാണ് അപകടം സംഭവിച്ചത്. എന്നാൽ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി തേടാതെയാണ് പരീക്ഷണ പറക്കൽ നടത്തിയതെന്നും റിപ്പേർട്ടുകളുണ്ട്. നിയമം അനുസരിച്ച് പരീക്ഷണ പറക്കലിന് മുമ്പ് വിമാനം പറപ്പിക്കാൻ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും നേടിയിരിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP