Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശികൾക്കും പ്രവാസികൾക്കും ഇന്ത്യയിൽ ഇനി വാടക ഗർഭപാത്രം ലഭിക്കില്ല; ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നവരുടെ പ്രായപരിധി 23വയസ്സും; ചട്ടങ്ങൾ കർശനമാക്കാൻ നിയമനിർമ്മാണം

വിദേശികൾക്കും പ്രവാസികൾക്കും  ഇന്ത്യയിൽ ഇനി വാടക ഗർഭപാത്രം ലഭിക്കില്ല; ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നവരുടെ പ്രായപരിധി 23വയസ്സും; ചട്ടങ്ങൾ കർശനമാക്കാൻ  നിയമനിർമ്മാണം

ന്യൂഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന വാടക ഗർഭധാരണം നിയന്ത്രിക്കാൻ ആരോഗ്യമന്ത്രാലയം നടപടിയെടുക്കുന്നു. ഇതിനുള്ള ബില്ലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപം നൽകി. വിദേശികൾക്ക് വേണ്ടി ഇന്ത്യയിലുള്ളവർ വാടക ഗർഭധാരണം നടത്തുന്നത് നിരോധിക്കും. പ്രവാസികൾക്കും അനുവാദമുണ്ടാകില്ല. എന്തെങ്കിലും അസ്വാഭാവികതയുള്ള ശിശുക്കളാണെങ്കിൽ കൂടി പിറന്ന കുഞ്ഞിനെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം വാടക ഗർഭധാരണം ആവശ്യപ്പെട്ട ദമ്പതികൾക്കായിരിക്കും. വാടക ഗർഭപാത്രം നൽകുന്നവരുടെ കുറഞ്ഞ പ്രായപരിധി 23 ആയും നിജപ്പെടുത്തും.

ഇൻവിട്രോ ഫേർട്ടിലൈസേഷൻ നടക്കുന്ന ലാബുകൾ അംഗീകാരമുള്ളവയും വേണ്ട സൗകര്യങ്ങളുള്ളവയുമായിരിക്കണം. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാൻ വേർപിരിഞ്ഞ ദമ്പതികൾക്ക് മാത്രമേ സാധിക്കൂ. ഇതിൽ തന്നെ ചില നിബന്ധനകളുമുണ്ട്. വാടക ഗർഭധാരണത്തിന് തയ്യാറാവുന്നവരുടെ ആരോഗ്യം ഉറപ്പുവരുത്തണം. കൃത്യമായ ടെസ്റ്റുകളും പരിശോധനകളും നടത്തണം. വാടക ഗർഭധാരണത്തിന് തയ്യാറാവുന്നയാൾക്ക് നിയമ രേഖകൾ ഒപ്പിട്ട് നൽകുന്നത് നിർബന്ധമാക്കും. കൂടാതെ ജനിക്കുന്ന കുഞ്ഞിന്റെ മുഴുവൻ അവകാശവും സ്വീകരിക്കുന്നവർക്ക് നൽകും.

ഈ നിർദേശങ്ങളടങ്ങിയ ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ കൊണ്ടുവരും. ഇത് പാസാവുകയാണെങ്കിൽ ഇനി മുതൽ വിദേശികൾക്ക് വേണ്ടി വാടക ഗർഭധാരണം നടത്താൻ ഇന്ത്യക്കാരെ നിയമം അനുവദിക്കില്ല. ഓസ്‌ട്രേലിയൻ ദമ്പതികൾ വാടക ഗർഭധാരണത്തിലൂടെയുണ്ടായ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെ പിറന്ന ഇരട്ടകുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിനെ ദമ്പതികൾ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാടക ഗർഭധാരണം നിയന്ത്രിക്കണമെന്ന ആവശ്യം ചർച്ചയായത്.

വാടക ഗർഭധാരണത്തിന് തയ്യാറാവുന്നവരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ഈ നിയമത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP