Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത് പുത്തൻ കാലം! ചരിത്രത്തിലാദ്യമായി വീഡിയോ കോൺഫറൻസിലൂടെ പോളിറ്റ് ബ്യൂറോ കൂടി സിപിഎം; നാലു മണിക്കൂർ നീണ്ട യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ചർച്ച

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോവിഡ് പ്രതിരോധമടക്കം ചർച്ച ചെയ്യാൻ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു സിപിഎം പി ബി. ഇതാദ്യമായാണ് പിബി യോഗം ഓൺലൈനിലൂടെ ചേർന്നത്. നാലു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ കോവിഡ് പ്രതിരോധം തുടങ്ങിയതിനു ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.

ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മണിക്ക് സർക്കാർ, സുഭാഷിണി അലി, എം എ ബേബി, രാമചന്ദ്രപിള്ള തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു.നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കം, തുടർപ്രവർത്തനം എങ്ങനെ വേണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP