Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളിപ്പ് കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയത് വൻ ഭീഷണി; ഇന്ത്യൻ വാണിജ്യ രംഗത്തെ വിദേശ കമ്പനി തകർക്കും; ചെറുകിട വ്യാപാരമേഖലയെ ഇല്ലാതാക്കും: മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പേരിൽ മോദി നൽകുന്ന വാഗ്ദാനങ്ങൾ കടുത്ത വഞ്ചനയെന്നും സിപിഎം

ഫ്‌ളിപ്പ് കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയത് വൻ ഭീഷണി; ഇന്ത്യൻ വാണിജ്യ രംഗത്തെ വിദേശ കമ്പനി തകർക്കും; ചെറുകിട വ്യാപാരമേഖലയെ ഇല്ലാതാക്കും: മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പേരിൽ മോദി നൽകുന്ന വാഗ്ദാനങ്ങൾ കടുത്ത വഞ്ചനയെന്നും സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫ്‌ളിപ്പ് കാർട്ടിനെ വാൾമാർട്ട് എന്ന ആഗോള ഭീകരൻ സ്വന്തമാക്കിയത് മോദിയുടെ വികലമായ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണെന്ന് വിലയിരുത്തി സിപിഎം. ഇന്ത്യൻ വാണിജ്യരംഗത്തെ പിഴുതെറിയുന്നതിനു വിദേശകമ്പനികൾക്ക് അനുമതി നൽകുകയാണ് ഫ്‌ളിപ്കാർട്ടിനെ നൽകുന്നതിലൂടെ ചെയ്യുന്നതെന്ന് സിപിഎം പിബി അഭിപ്രായപ്പെട്ടു.

'മേക്ക് ഇൻ ഇന്ത്യ' എന്ന പേരിൽ മോദിസർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും നഗ്നമായ വഞ്ചനയാണെന്ന് തുറന്നുകാട്ടുന്നതാണ് ഓൺലൈൻ ചില്ലറവ്യാപാരമേഖലയിലെ ഇന്ത്യൻ കമ്പനിയായ ഫ്ളിപ്കാർട്ട് 1600 കോടി ഡോളറിനു രാജ്യാന്തര ഓൺലൈൻ വ്യാപാരഭീമൻ വാൾമാർട്ട് ഏറ്റെടുത്ത നടപടി. മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ മേക്ക് ഫോർ ഇന്ത്യയായി മാറി. ശതകോടികളുടെ വ്യാപാരം നടക്കുന്ന ഇന്ത്യൻ ചെറുകിട വിൽപനമേഖലയിൽ പിൻവാതിൽ വഴി കടന്നുവരാൻ വിദേശമൂലധനത്തിനു സൗകര്യം ഒരുക്കുകയാണ് കേന്ദ്രം.

ബഹു ബ്രാൻഡ് ചില്ലറ വ്യാപാരമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിക്കുന്നതിനെ നേരത്തേ മുതലേ ഇടതുപാർട്ടികൾ ശക്തിയായി എതിർത്തിരുന്നു. പ്രതിപക്ഷത്തായിരിക്കെ ബിജെപിയും ഈ നീക്കത്തിനു എതിരായിരുന്നു. ഇപ്പോൾ അധികാരം ലഭിച്ചപ്പോൾ ബിജെപി ഇകൊമേഴ്്സ് പാത വഴി വിദേശമൂലധനത്തിനു പ്രവേശനം അനുവദിച്ചുവെന്നും പിബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രാജ്യാന്തര മാർക്കറ്റുകളിൽനിന്നാണു വാൾമാർട്ട് തങ്ങളുടെ സാധനങ്ങൾ സ്വന്തമാക്കുന്നത്. അവ ഇനി ഇന്ത്യയിൽ വിറ്റഴിക്കുകയാകും ചെയ്യുന്നത്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം കച്ചവടക്കാരുടെയും കാർഷിക മേഖലയുടെയും തകർച്ചയാണ് ഇതുവഴി സംഭവിക്കുക. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ' 'മേക്ക് ഫോർ ഇന്ത്യ' ആക്കുകയാണ്. നേരിട്ട് തന്നെ നാലുകോടിയിൽപരം പേരുടെ ഉപജീവനമാർഗമായ ഇന്ത്യൻ ചില്ലറവ്യാപാരമേഖലയെ ഇതു തകർക്കും.

രാജ്യത്തെ ജനസംഖ്യയിൽ അഞ്ചിലൊന്നുപേർ ഈ മേഖലയിൽനിന്നുള്ള വരവിനെ ആശ്രയിച്ചാണ് കഴിഞ്ഞുവരുന്നത്. - സിപിഎം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിനും ജനങ്ങൾക്കും ഹാനികരമായ ഇത്തരമൊരു ഏറ്റെടുക്കലിനു അനുമതി നൽകിയ മോദിസർക്കാർ നടപടിയെ പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിക്കുകയും ഇതു അനുവദിച്ചുകൊടുക്കരുതെന്ന് പിബി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP