Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഎം; സമ്മേളനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ദേവദാസി സ്ത്രീകൾ; വിശ്വാസത്തിന്റെ പേരിൽ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നത് നിരവധിപേർ; ദേവദാസി സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട പെൺകുട്ടികളെ ഒപ്പംകൂട്ടി പാർട്ടി

കർണാടകയിൽ ദേവദാസി സമ്പ്രദായത്തിനെതിരെ സിപിഎം; സമ്മേളനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ദേവദാസി സ്ത്രീകൾ; വിശ്വാസത്തിന്റെ പേരിൽ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നത് നിരവധിപേർ; ദേവദാസി സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട പെൺകുട്ടികളെ ഒപ്പംകൂട്ടി പാർട്ടി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു:ദേവദാസി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കർണാടക. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തോളം ദേവദാസികൾ ഉണ്ടെന്നാണ് കണക്ക്. സമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും ഇതൊക്കെ കാറ്റിൽ പറത്തിയാണ്. ഇവിടെ സമ്പ്രദായം തുടർന്നു കൊണ്ടു പോകുന്നത്. അധികൃതർ അതിന് കണ്ണടച്ചും നൽകുന്നുണ്ട്. അതേസമയം ദേവദാസി സമ്പ്രദായത്തിൽ നിന്ന് പെൺകുട്ടികളെ വിമോചിപ്പിക്കുന്നതിന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കർണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളം നടന്നു.

ആയിരക്കണക്കിന് ദേവദാസികളാണ് ബെല്ലാരിയിലെ ഹോസ്‌പോട്ടിൽ ഞായറാഴ്ച നടന്ന റാലിയിൽ പങ്കെടുത്തത്. ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമം 1982 ൽ കർണ്ണാടകയിൽ പ്രാബല്യത്തിലായെങ്കിലും ഈ സമ്പ്രദായം ഇപ്പോഴും ഇവിടെ നിലവിലുണ്ട്.
ഒരുലക്ഷത്തോളം ദേവദാസികളാണ് കർണാടകയിലുള്ളത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് സമ്പന്നരും സവർണ്ണരുമായ ഒരു വിഭാഗം ദേവദാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം മുൻകൈ എടുത്ത് കർണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടന ആരംഭിക്കുന്നത്. ദേവദാസി സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട പെൺകുട്ടികളെ പാർട്ടി ഒപ്പം കൂട്ടുകയും ചെയ്യുന്നുണ്ട് ഇവിടെ.

പാർട്ടിയുടെ ദാവൻഗേരെ ജില്ലാ സെക്രട്ടറി ടി വി രേണുകാമ്മ മുൻ ദേവദാസിയായിരുന്നു. ആയിരക്കണക്കിന് പെൺകുട്ടികളെ ദേവദാസി സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി സമരം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തയാളാണ് ടി വി രേണുകാമ്മ. ദേവദാസി സ്ത്രീകൾക്ക് 2007 ലാണ് സർക്കാർ പെൻഷൻ നൽകാൻ ആരംഭിച്ചത്. വിവിധ സംഘടനകൾ നടത്തിയ നിരവധി പ്രക്ഷോഭങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP