Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർധിപ്പിച്ച എക്സൈസ് തീരുവ ഉടൻ പിൻവലിക്കണം; കിട്ടുന്നിടത്തുനിന്നെല്ലാം വാക്സിൻ സംഭരിച്ച് നൽകണം: സിപിഎം പോളിറ്റ് ബ്യൂറോ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർധിപ്പിച്ച എക്സൈസ് തീരുവ ഉടൻ പിൻവലിക്കണം; കിട്ടുന്നിടത്തുനിന്നെല്ലാം വാക്സിൻ സംഭരിച്ച് നൽകണം: സിപിഎം പോളിറ്റ് ബ്യൂറോ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഗോളതലത്തിൽ ലഭ്യമാകുന്ന ഇടങ്ങളിൽനിന്നെല്ലാം വാക്സിൻ സംഭരിച്ച് ജനങ്ങൾക്ക് നൽകണമെന്ന് മോദിസർക്കാരിനോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യത്തിനും ജനങ്ങൾക്കും കോവിഡിന്റെ മൂന്നാം തരംഗം താങ്ങാൻ കഴിയില്ല. വൻതോതിൽ വാക്സിനേഷൻ മാത്രമാണ് തടയാനുള്ള മാർഗം.

കോവിഡിന്റെ രണ്ടാം വരവ് നിയന്ത്രണ വിധേയമായെന്നാണ് അധികൃതരുടെ വാദമെങ്കിലും രോഗബാധിതർ കാര്യമായി കുറഞ്ഞിട്ടില്ല. ആശങ്കാജനകമാണ് സ്ഥിതി. ഇക്കൊല്ലം അവസാനത്തോടെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ 190 കോടി ഡോസ് വേണമെന്നാണ് കണക്ക്. ഓഗസ്റ്റ്-ഡിസംബറിൽ രാജ്യത്ത് 216 കോടി ഡോസ് വാക്സിൻ ലഭ്യമാകുമെന്നാണ് മെയ് 13ന് സർക്കാർ അവകാശപ്പെട്ടത്.

എന്നാൽ, സുപ്രീംകോടതിയിൽ ജൂൺ 26ന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത് വാക്സിൻ ലഭ്യത 135 കോടി ഡോസ് മാത്രമായിരിക്കുമെന്നാണ്. ഇക്കൊല്ലം അവസാനം വാക്സിൻ ക്ഷാമം നേരിടുമെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്-പിബി യോഗത്തിനുശേഷം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന സർവമേഖലയിലും വിലക്കയറ്റംവരുത്തി. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. എൽപിജി സബ്സിഡി സിലിണ്ടറിന്റെ വില ഏഴ് മാസത്തിൽ 250 രൂപ വർധിപ്പിച്ചു. മോദിസർക്കാർ പെട്രോളിന് 258 ശതമാനവും ഡീസലിന് 820 ശതമാനവും എക്സൈസ് തീരുവ വർധിപ്പിച്ചു. കോവിഡിൽ വലയുന്ന ജനങ്ങളെ കൊള്ളയടിച്ച് മോദിസർക്കാർ വരുമാനം വർധിപ്പിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർധിപ്പിച്ച എക്സൈസ് തീരുവ ഉടൻ പിൻവലിക്കണം.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 7,500 രൂപ വീതം നിക്ഷേപിക്കണമെന്നും പിബി ആവർത്തിച്ച് ആവശ്യപ്പെട്ടു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP