Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രാകൃതമായ രാജ്യദ്രോഹക്കുറ്റം പിൻവലിക്കണം: സിപിഎം പോളിറ്റ് ബ്യൂറോ

പ്രാകൃതമായ രാജ്യദ്രോഹക്കുറ്റം പിൻവലിക്കണം: സിപിഎം പോളിറ്റ് ബ്യൂറോ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രാകൃതമായ രാജ്യദ്രോഹക്കുറ്റം നിലനിർത്താനും കുറഞ്ഞ ശിക്ഷ ഏഴുവർഷമാക്കാനുമുള്ള കേന്ദ്ര നിയമ കമീഷൻ ശുപാർശയെ തള്ളിയ സിപിഎം പൊളീറ്റ്ബ്യൂറോ, നിയമം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

കമീഷൻ ശുപാർശ ശിക്ഷനിയമത്തിലെ വ്യവസ്ഥകളോട് പൊരുത്തപ്പെടാത്തതും സുപ്രീംകോടതി നിരീക്ഷണങ്ങളെ റദ്ദാക്കുന്നതുമാണ്. നിയമപുസ്തകത്തിൽ നിന്ന് ഇത് ഒഴിവാക്കുന്ന നിയമനിർമ്മാണം കേന്ദ്രം നടത്തും വരെ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി മരവിപ്പിക്കുകയാണ് ചെയ്തിരുന്നത്.

എന്നാൽ നിയമം കൂടുതൽ കാർക്കശ്യമാക്കുന്നതോടൊപ്പം കുറഞ്ഞ ശിക്ഷ മൂന്നുവർഷം തടവിൽ നിന്ന് ഏഴുവർഷമാക്കി ഉയർത്താനാണ് കമീഷൻ ശുപാർശ. ഇഡി,സിബിഐ തുടങ്ങിയ കേന്ദ്രഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രവേട്ട ശക്തമായിരിക്കവേയുള്ള ശുപാർശ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ പിബി, നിയമം പൂർണമായും പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP