Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിപിഎമ്മിനെ നേരിടാൻ ബിജെപിയുടെ തുറുപ്പ് ജോത്സനാ; സിപിഎം പ്രവർത്തകരുടെ ആക്രമണത്താൽ ഗർഭസ്ഥ ശിഷുവിനെ നഷ്ടപ്പെട്ട യുവതി സ്ഥാനാർത്ഥി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വനിതാ സ്ഥാനാർത്ഥികളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഇക്കുറി. സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗർഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായാണ് ജ്യോത്സ്ന മത്സരിക്കുന്നത്.

'താൻ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാൾക്കും ഉണ്ടാവരുത്.' തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്ന പറഞ്ഞു.

അയൽവാസികൾ തമ്മിലുള്ള വഴക്ക് ആക്രമണത്തിൽ കാലശിച്ചതിനെ തുടർന്നാണ് കോടഞ്ചേരി തേനംകുഴിയിൽ ജ്യോത്സ്ന ജോസിന് ഗർഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽക്കയറിയായിരുന്നു ആക്രമണം.

2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചത്.
സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണി മൂലം ജ്യോത്സ്നയും ഭർത്താവ് സിബിയും വീട് വിട്ട് താമസിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP