Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അയോധ്യയിൽ കാര്യങ്ങൾ രാമക്ഷേത്ര ട്രസ്റ്റ് നടത്തട്ടെ; ക്ഷേത്ര നിർമ്മാണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്ന സുപ്രീംകോടതിയുടെ വിധിക്കും ഭരണഘടനയ്ക്കും എതിര്; വിമർശനവുമായി സിപിഎം

അയോധ്യയിൽ കാര്യങ്ങൾ രാമക്ഷേത്ര ട്രസ്റ്റ് നടത്തട്ടെ; ക്ഷേത്ര നിർമ്മാണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്ന സുപ്രീംകോടതിയുടെ വിധിക്കും ഭരണഘടനയ്ക്കും എതിര്; വിമർശനവുമായി സിപിഎം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്നതിനെതിരെ സിപിഎം രംഗത്ത്. സുപ്രീം കോടതി വിധിയിൽ രാമക്ഷേത്ര നിർമ്മാണം നടത്തുന്നതിന് വേണ്ടി ട്രസ്റ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അതിന് വിരുദ്ധമായുള്ള സർക്കാർ നടപടികൾ സുപ്രീം കോടതി വിധിക്കും ഭരണഘടനയ്ക്കും എതിരായുള്ള നടപടിയാണെന്നും സിപിഐ.എം വിമർശിച്ചു.

1992 ഡിസംബർ ആറിന് നടന്ന ബാബ്റി മസ്ജിദ് ധ്വംസനം ക്രമിനൽ നടപടിയാണെന്ന് സുപ്രീം കോടതി വിധി പറയുന്നു. അതിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നതിലൂടെ ആ ധ്വംസന നടപടിയെ നീതികരിക്കാൻ കഴിയില്ലെന്നും സിപിഐ.എം പറഞ്ഞു.

Stories you may Like

മതവികാരം ചൂഷണം ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെ ചെറുക്കണമെന്നും സിപിഐ.എം ആവശ്യപ്പെട്ടു. അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ബിജെപി മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിക്കും, മുരളി മനോഹർ ജോഷിക്കും ക്ഷണം ലഭിച്ചില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എന്നാൽ എൽ.കെ അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും തീർച്ചയായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുമെന്നും മറ്റു നേതാക്കളെ ക്ഷണിച്ചതുപോലെ തന്നെ ഇവരേയും ഫോണിൽ ബന്ധപ്പെടുമെന്നുമാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP