Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിൽ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീവെച്ചു; പെട്രോളൊഴിച്ച ശേഷം തീയിട്ടത് മല്ലീശ്വരത്തുള്ള പാർട്ടി ഓഫീസിന് നേരെ; ബിജെപി ആക്രമണമെന്ന് ബിനോയ് വിശ്വം

കർണാടകയിൽ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീവെച്ചു; പെട്രോളൊഴിച്ച ശേഷം തീയിട്ടത് മല്ലീശ്വരത്തുള്ള പാർട്ടി ഓഫീസിന് നേരെ; ബിജെപി ആക്രമണമെന്ന് ബിനോയ് വിശ്വം

സ്വന്തം ലേഖകൻ

ബെംഗളൂരു: സിപിഐ കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ചൊവ്വാഴ്ച രാത്രിയോടെയാണ് മല്ലീശ്വരത്തുള്ള പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നത്. പെട്രോളൊഴിച്ച ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്നു. കെട്ടിടത്തിന് പുറത്തു പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചു.

എട്ടോളം ബൈക്കുകൾ നശിച്ചിട്ടുണ്ട്. ഓഫീസിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ചേർന്നാണ് തീയണച്ചത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ സംഘപരിവാറാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സതി സുന്ദരേശ് ആരോപിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബിനോയ് വിശ്വം എംപി ആരോപിച്ചു. ബിനോയി വിശ്വം അടക്കമുള്ളവർ മംഗലാപുരം സ്ന്ദർശിച്ച് അറസ്റ്റു വരിച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ മംഗലൂരുവിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേരളത്തിൽ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കെതിരെ ഇടത് യുവജന സംഘടനകൾ കരിങ്കൊടി കാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP