Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഗോമൂത്രം കുടിക്കൂ, കൊറോണയിൽ നിന്ന് രക്ഷപ്പെടൂ';'ഗോമൂത്രം ലിറ്ററിന് വെറും 500 രൂപ മാത്രം;' ഹിന്ദു മഹാസഭയിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് 'കൊറോണ മരുന്ന്' കച്ചവടവുമായി ക്ഷീര കർഷകൻ

'ഗോമൂത്രം കുടിക്കൂ, കൊറോണയിൽ നിന്ന് രക്ഷപ്പെടൂ';'ഗോമൂത്രം ലിറ്ററിന് വെറും 500 രൂപ മാത്രം;' ഹിന്ദു മഹാസഭയിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് 'കൊറോണ മരുന്ന്' കച്ചവടവുമായി ക്ഷീര കർഷകൻ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കൊറോണ ബാധക്ക് ഗോമൂത്രവും ചാണകവും ഉത്തമമാണെന്ന ഹിന്ദു മഹാസഭയുടെ പ്രചാരണത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് വരുമാനം വർധിപ്പാക്കൊരുങ്ങി ക്ഷീരകർഷകൻ. പാലിന് പുറമേ കൊറോണക്കുള്ള 'മരുന്ന്' കച്ചവടത്തിലൂടെ പണം സമ്പാദിക്കാനാണ് ക്ഷീര കർഷകനായ പശ്ചിമ ബംഗാളിലെ ഡാംകുനിയ സ്വദേശി മാബുദ് അലി ശ്രമിക്കുന്നത്.

കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപ നിരക്കിലാണ് ഇയാൾ വിൽക്കുന്നത്. ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500ഉം ചാണകം ഒരു കിലോയ്ക്ക് 500രൂപയുമാണ് ഈടാക്കുന്നതെന്ന് മാബുദ് അലി കടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിൽ പറയുന്നു. ഹിന്ദു മഹസഭ ഡൽഹിയിൽ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തിൽ നിന്നാണ് തനിക്ക് ഈ 'ഐഡിയ' ലഭിച്ചതെന്ന് അലി പറയുന്നു.'ഗോമൂത്രം കുടിക്കൂ, കൊറോണയിൽ നിന്ന് രക്ഷപ്പെടൂ' എന്നാണ് അലിയുടെ പരസ്യ വാചകം.

' എനിക്ക് രണ്ടു പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യൻ പശുവും മറ്റേത് ജഴ്സിയും. പാൽ വിറ്റാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ഗോമൂത്ര സംഗമം ടിവിയിൽ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതൽ പണമുണ്ടാക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു'- അലി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

ജഴ്സി പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വിലക്കുറവുണ്ട്. 300 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. ജഴ്സി പശു ഇന്ത്യൻ പശുവിനെപ്പോലെ ശുദ്ധമായ ഇനമല്ലെന്നും അതിന്റെ മൂത്രത്തിന് ഡിമാന്റ് ഇല്ലെന്നും അലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP