Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവോവാക്‌സ് ഒക്ടോബറോടെ; മുതിർന്നവർക്കുള്ള വാക്‌സിൻ ആദ്യം; കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത വർഷം ആദ്യമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാല

കോവോവാക്‌സ് ഒക്ടോബറോടെ; മുതിർന്നവർക്കുള്ള വാക്‌സിൻ ആദ്യം; കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത വർഷം ആദ്യമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സ് ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അദാർ പുനാവാല അറിയിച്ചു. കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും പുനാവാല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം.

കോവോവാക്‌സിനും രണ്ടു ഡോസായിരിക്കുമെന്നും വില പിന്നീട് നിശ്ചയിക്കുമെന്നും പൂനാവാല പറഞ്ഞു.സർക്കാർ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുനാവാല വ്യക്തമാക്കി. വാക്‌സിൻ നിർമ്മാണത്തിന്റെ വേഗത കൂട്ടാനുള്ള നടപടികൾ കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായെന്നാണ് സൂചന

മുതിർന്നവർക്കുള്ള കോവോവാക്‌സ് വാക്സിൻ ഒക്ടോബറിലും കുട്ടികൾക്കും വേണ്ടിയുള്ള വാക്സിൻ അടുത്ത വർഷം ആദ്യവുമായി പുറത്തിറക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തെ ആശ്രയിച്ചാണ് ഇതെന്നും പൂനാവാല പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ അടുത്ത വർഷം ആദ്യം, മിക്കവാറും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുറത്തിറക്കാൻ സാധിച്ചേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പൂനാവാല വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP