Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഷീൽഡും കോവാക്‌സിനും പൊതുവിപണിയിൽ വിൽക്കാം; സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലം ലഭ്യമാകും; മെഡിക്കൽ ഷോപ്പുകളിൽ കിട്ടില്ല; വാക്‌സിനുകളുടെ വില പത്തിലൊന്നായി കുറയും

കോവിഷീൽഡും കോവാക്‌സിനും പൊതുവിപണിയിൽ വിൽക്കാം; സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലം ലഭ്യമാകും; മെഡിക്കൽ ഷോപ്പുകളിൽ കിട്ടില്ല; വാക്‌സിനുകളുടെ വില പത്തിലൊന്നായി കുറയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കൊവിഷീൽഡും കൊവാക്സിനും പൊതുവിപണിയിൽ വിൽക്കാൻ ഡിസിജിഐ അനുമതി നൽകി. ഇതോടെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളും കോവിഡ് വാക്സിൻ ഇനിമുതൽ ലഭ്യമാകും. 15 ദിവസത്തിനുള്ളിൽ പൊതു വിപണിയിൽ ഇത് ലഭിച്ചു തുടങ്ങുമെന്നാണ് സൂചന.

ഇതോടെ വാക്‌സീനുകൾക്ക് ഏകദേശം പത്തിലൊന്നായി വില കുറയാൻ വഴിയൊരുങ്ങും. കോവിഷീൽഡിനും കോവാക്‌സീനും ഡോസിന് 275 രൂപയാകാനാണ് സാധ്യത. സർവീസ് ചാർജും ഉൾപ്പെടും.

കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളിലാണ് ഇതുവരെ കൊവിഷീൽഡും കൊവാക്സിനും വിതരണം ചെയ്തിരുന്നത്. ഇരു വാക്സിനുകൾക്കും നിലവിൽ ഉപാധികളോടെയാണ് വാക്സിൻ വിതരണത്തിന് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ മരുന്ന് ഷോപ്പുകളിൽ വാക്സീൻ ലഭ്യമാകില്ല. വാക്സിനേഷന്റെ വിവരങ്ങൾ ആറുമാസം കൂടുമ്പോൾ കമ്പനികൾ ഡിസിജിഐയെ അറിയിക്കണം. കോവിൻ ആപ്പിലും വിവരങ്ങൾ നൽകണം.

നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്‌സീന് സ്വകാര്യ ആശുപത്രികളിൽ ഡോസിന് 1,200 രൂപയാണ്. കോവിഷീൽഡിന് 780 രൂപയാണ് ഈടാക്കുന്നത്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നത് കോവിഷീൽഡും കോവാക്സീനുമാണ്. വിപണി അംഗീകാരത്തിനായി നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും ഡിസിജിഐയെ സമീപിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 25നാണ് അപേക്ഷ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP