Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് വാർഡിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; നാൽപതുകാരൻ പിടിയിൽ; സംഭവം പട്ന മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ

കോവിഡ് വാർഡിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; നാൽപതുകാരൻ പിടിയിൽ; സംഭവം പട്ന മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ

സ്വന്തം ലേഖകൻ

പട്‌ന: കോവിഡ് ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. ബിഹാറിലെ പട്‌ന മെഡിക്കൽ കോളേജിലാണ് സംഭവം. നാൽപ്പതുകാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ബർഹ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോവിഡ് ഐസൊലേഷൻ വാർഡിൽ എത്തിച്ച പെൺകുട്ടിയെയാണ് സെക്യൂരിറ്റി ഗാർഡ് പീഡിപ്പിച്ചത്. പാട്ന മെഡിക്കൽ കോളജ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.

ജൂലൈ എട്ടിന് വൈകുന്നേരമായിരുന്നു പീഡനം നടന്നത്. അതേസമയം ഇതേക്കുറിച്ചുള്ള വിവരം ഇന്നലെയാണ് പുറത്തറിയുന്നത്. ചൈൽഡ് ഹെൽപ് ലൈൻ അംഗത്തോടാണ് ഇക്കാര്യം കുട്ടി അറിയിച്ചത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാർഹ് റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് കാണപ്പെട്ട പെൺകുട്ടിയെ ചൈൽഡ് ഹെൽപ് ലൈൻ അഥോറിറ്റി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ നാൽപതുകാരനായ മഹേഷ് കുമാറിനെ പിടികൂടിയതായി പിർബഹോർ എസ്എച്ച്ഒ റിസ്വാൻ അഹമ്മദ് ഖാൻ അറിയിച്ചു. ധനാപൂർ സ്വദേശിയായ മഹേഷ് കുമാർ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് ഇയാളെ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP