Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് ഉടനില്ല; അടുത്ത വർഷം ആവശ്യമായി വന്നേക്കും; കുട്ടികൾക്കുള്ള വാക്‌സിൻ ഉടൻ തയ്യാറാകുമെന്നും എയിംസ് മേധാവി

കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് ഉടനില്ല; അടുത്ത വർഷം ആവശ്യമായി വന്നേക്കും; കുട്ടികൾക്കുള്ള വാക്‌സിൻ ഉടൻ തയ്യാറാകുമെന്നും എയിംസ് മേധാവി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് അടുത്ത വർഷം ബൂസ്റ്റർ ഡോസ് വാക്‌സിൻ ആവശ്യമായി വരുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ. നിലവിൽ ആദ്യ ഡോസുകൾ കോവിഡ് മരണത്തെയും ആശുപത്രിയിലാകുന്നതിനെയും എത്രത്തോളം പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബൂസ്റ്റർ ഡോസിന്റെ ആവശ്യകത എന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്കുള്ള വാക്‌സിൻ ഉടൻ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വേണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ല. ഇതിനൊരു കൃത്യമായ സമയപരിധിയും ചൂണ്ടിക്കാട്ടാനാകില്ല. ആന്റിബോഡിയുടെ സ്ഥിരീകരണം അനുസരിച്ചു മാത്രം ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ തീരുമാനവും എടുക്കാനാകില്ല.

രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിച്ച ശേഷം എത്ര സമയം കഴിഞ്ഞും പ്രതിരോധം നിലനിൽക്കുന്നു എന്നതിന് ആശ്രയിച്ചിരിക്കും. സാധാരണയായി ബൂസ്റ്റർ ഡോസിന് ഒരു വർഷം വരെ സമയം എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP