Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ; പദ്ധതി വേഗത്തിലാക്കുന്നത് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലഭിച്ചതോടെ; പുരോഗമിക്കുന്നത് കോവാക്‌സിന്റെയും സൈഡസ് കാഡിലയുടെയുെ ക്ലിനിക്കൽ പരീക്ഷണം

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ; പദ്ധതി വേഗത്തിലാക്കുന്നത് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലഭിച്ചതോടെ; പുരോഗമിക്കുന്നത് കോവാക്‌സിന്റെയും സൈഡസ് കാഡിലയുടെയുെ ക്ലിനിക്കൽ പരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ വിതരണം ചെയ്യുമെന്ന് സൂചന. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബിജെപിയുടെ പാർലമെന്ററി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായുള്ള വാക്സിൻ പദ്ധതി വേഗത്തിലാക്കുന്നത്.

കോവാക്സിന്റെയും സൈഡസ് കാഡിലയുടെയും ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്സിന്റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു.

'സൈഡസ് കാഡില പരീക്ഷണങ്ങൾ എല്ലാം പൂർത്തിയാക്കി അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. കോവാക്സിന്റെ പരീക്ഷണം ഓഗസ്റ്റ് സെപ്റ്റംബർ മാസത്തോടെ അവസാനിക്കും. അപ്പോഴേക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കണം. ഫൈസറിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.'രൺദീപ് ഗുലേറിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP