Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മൻസി ജോഷിക്ക് കോവിഡ്; താരത്തിന് വിമൻസ് ട്വന്റി-20 ചലഞ്ച് ടൂർണമെന്റ് നഷ്ടമാകും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മൻസി ജോഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് വിമൻസ് ട്വന്റി-20 ചലഞ്ച് ടൂർണമെന്റ് നഷ്ടമാകും.ഇന്ത്യൻ മുൻ നായകൻ മിഥാലി രാജ് നയിക്കുന്ന വെലോസിറ്റി ടീമിൽ അംഗമാണ് മൻസി. കോവിഡ് സ്ഥിരീകരിച്ചതിനാൽ ടീമിന്റെ മുംബൈയിലെ ക്യാമ്പിലേക്ക് താരം എത്തിയില്ല. മൻസിക്ക് പകരം പേസർ മേഘന സിംഗിനെ വെലോസിറ്റി ടീമിലെടുത്തു.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഐപിഎല്ലിന് സമാനമായി യുഎഇയാണ് ഇത്തവണ വിമൻസ് ട്വന്റി-20 ചലഞ്ചിന് വേദിയാകുന്നത്. യുഎഇയിലേക്ക് പോകുന്നതിന് മുൻപ് വനിതാ താരങ്ങൾ മുംബൈയിൽ ഒൻപത് ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി കോവിഡ് പരിശോധനയ്ക്കും വിധേയരാകണമെന്നാണ് ചട്ടം.

മൂന്ന് ടീമുകളാണ് വിമൻസ് ട്വന്റി-20 ചലഞ്ചിൽ പങ്കെടുക്കുന്നത്. നവംബർ നാലിന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ ഒൻപതിനാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ ഫൈനലിൽ മാറ്റുരയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP