Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; മാഹാരാഷ്ട്രയിൽ ഇന്ന് 1,362 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ 580 പേർക്കും കോവിഡ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ വൻ വർധന. മഹാരാഷ്ട്രയിൽ ഇന്ന് 1,362 പേർക്കും തമിഴ്‌നാട്ടിൽ 580 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 18,120 ആയി. ധാരാവിൽ 50 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 651 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിൽ തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം അഞ്ഞൂറു കടന്നത്. ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ചു ഇവിടെ മരിച്ചു. 5,409 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 37 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. തമിഴ്‌നാട്ടിലെ കേസുകളിലേറെയും കോയന്‌പേട് പച്ചക്കറിച്ചന്തയുമായി ബന്ധമുള്ളതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP