Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 22,439 രോഗികൾ; 114 മരണം

ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 22,439 രോഗികൾ; 114 മരണം

ന്യൂസ് ഡെസ്‌ക്‌

ലക്നൗ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 22,439 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിനവർധനയാണ് രേഖപ്പെടുത്തിയത്. 114 പേർ മരിച്ചതായും ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ നൈറ്റ് കർഫ്യൂ എർപ്പെടുത്തി. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ലക്നൗ, അലഹബാദ്, വാരാണസി, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗസ്സിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മെയ് 15വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടിവച്ചതായും സർക്കാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP