Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർടിപിസിആർ പരിശോധനയ്ക്കു തുല്യം; കോവിഡ് അറിയാൻ ഫെലൂദ ടെസ്റ്റ് ഫലപ്രദമെന്ന് ഐസിഎംആർ

ആർടിപിസിആർ പരിശോധനയ്ക്കു തുല്യം; കോവിഡ് അറിയാൻ ഫെലൂദ ടെസ്റ്റ് ഫലപ്രദമെന്ന് ഐസിഎംആർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് നിർണയത്തിൽ, ആർടിപിസിആർ പരിശോധനയ്ക്കു തുല്യമാണ് പുതിയ ഫെലൂദ പേപ്പർ സ്ട്രിപ് ടെസ്റ്റെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗരേഖ. ഫെലൂദ ടെസ്റ്റിൽ നെഗറ്റീവായാൽ ആർടിപിസിആർ ചെയ്യേണ്ടതില്ല.  കോവിഡ് പരിശോധനയ്ക്ക് ഐസിഎംആറിന്റെ അംഗീകാരം നേടിയ ഏതു ലാബിലും ഫെലൂദ പരിശോധനയും തുടങ്ങാം, പ്രത്യേക അനുമതി വേണ്ട. 500 രൂപയിൽ താഴെ ചെലവിൽ ഒരു മണിക്കൂർ കൊണ്ടു ഫലമറിയാം.

ഗർഭധാരണ പരിശോധന നടത്തുന്നതിന് സമാനമായ സ്ട്രിപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ചിലവു കുറഞ്ഞ രീതിയിൽ ഫലം അറിയാമെന്നതാണ് ഫെലൂദയുടെ പ്രത്യേകത. 500 രൂപയാണ് ഇതിന്റെ വില. വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ഫെലൂദ. ഒരു മാസത്തിനകം കിറ്റ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP