Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്: ചെന്നൈ മൃഗശാലയിൽ രണ്ടാമത്തെ സിംഹവും ചത്തു; രണ്ടാഴ്‌ച്ചക്കിടെ രണ്ടാമത്തെ സംഭവം; മൃഗശാലയിൽ കോവിഡ് സ്ഥിരീകരിച്ചത് മൂന്നു സിംഹത്തിന്

കോവിഡ്:  ചെന്നൈ മൃഗശാലയിൽ രണ്ടാമത്തെ സിംഹവും ചത്തു; രണ്ടാഴ്‌ച്ചക്കിടെ രണ്ടാമത്തെ സംഭവം; മൃഗശാലയിൽ  കോവിഡ് സ്ഥിരീകരിച്ചത് മൂന്നു സിംഹത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് ബാധയെത്തുടർന്ന് ചെന്നൈ അരിനഗർ അണ്ണാ സുവോളജിക്കൽ പാർക്കിലെ രണ്ടാമത്തെ സിംഹവും ചത്തു. 12 വയസ്സ് പ്രായമുള്ള ആൺ സിംഹമാണ് ബുധനാഴ്ച ചത്തത്. രണ്ടാഴ്‌ച്ചക്കിടെ രണ്ടാമത്തെ സിംഹമാണ് ചെന്നൈ മൃഗശാലയിൽ കോവിഡ് ബാധിച്ച് ചാകുന്നത്. കോവിഡ് പോസിറ്റീവയതിനെ തുടർന്ന് സിംഹത്തിന് ചികിത്സ നൽകിയിരുന്നു.

ജൂൺ മൂന്നിനാണ് സിംഹത്തിന് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുന്നത്. അന്ന് തന്നെയാണ് ഒമ്പത് വയസ്സ് പ്രായമുണ്ടായിരുന്ന പെൺ സിംഹം ചത്തത്. മൃഗശാലയിലെ 14 സിംഹങ്ങളിൽ മൂന്നെണ്ണത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച മൂന്ന് സിംഹങ്ങളും ചികിത്സയോട് പതിയെയാണ് പ്രതികരിച്ചതെന്ന് അധികൃതർ പറഞ്ഞു. മൃഗശാലയിൽ കൂടുതൽ മൃഗങ്ങൾക്ക് രോഗം പകരാതിരിക്കാൻ നടപടി സ്വീകരിച്ചെന്നും അധികൃതർ വ്യക്തമാക്കി. മൃഗശാലയിലെ മുഴുവൻ ജീവനക്കാർക്കും വാക്സീൻ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP