Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേർലക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേർലക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് മെക്കാനിക്കൽ ജീവനക്കാർക്കും ഒരു ഇലക്ട്രിക്കൽ ജീവനക്കാരനുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവർ എല്ലാവരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് റെയിൽവേ ക്വാർട്ടേഴ്‌സിൽ താമസിക്കുകയായിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP