Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടിയവർ 11,264 പേർ; ആശ്വാസം നൽകുന്ന കണക്കെന്ന് കേന്ദ്ര സർക്കാർ; രോഗമുക്തി നേടുന്നവരുടെ തോത് 47.40 ശതമാനമായി; രാജ്യത്ത് ഇതുവരെ ആശുപത്രി വിട്ട രോഗികളുടെ എണ്ണം 82,369 ആയി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,264 കോവിഡ് ബാധിതർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസർക്കാർ. ഇത് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതിന്റെ സൂചനയാണെന്നും ആശ്വാസം നൽകുന്ന കണക്കാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.ഒറ്റദിവസം തന്നെ ഇത്രയുമധികം പേർ രോഗമുക്തി നേടുന്നത് ഇതാദ്യമായാണ്.

കൂടുതൽ പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ, രോഗമുക്തി നേടുന്നവരുടെ തോത് 47.40 ശതമാനമായി ഉയർന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഒറ്റദിവസം കൊണ്ട് കോവിഡ് സ്ഥിരീകരിച്ചവരിൽ രോഗമുക്തി നേടുന്നവരുടെ തോതിൽ 4.51 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ രോഗമുക്തി നേടി ആശുപത്രി വിട്ട രോഗികളുടെ എണ്ണം 82,369 ആയി ഉയർന്നു.

ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായതായും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 89,987ൽ നിന്നും 86,422 ആയി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം താഴ്ന്നു. മെയ് 29 ലെ കണക്കനുസരിച്ചാണ് ഈ താരതമ്യം. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്. 13.3 ദിവസത്തിൽ നിന്ന് 14 ദിവസമായാണ് ഉയർന്നത്. എന്നാൽ മൂന്നു ദിവസം കൊണ്ട് ഇത് 15.4 ആയി ഉയർന്നതായും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

മരണനിരക്ക് കുറവാണ്. ലോക ശരാശരിയെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് 2.86 ശതമാനമാണ്. ഇത് ലോകരാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും കേന്ദ്രസർക്കാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP