Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബീഹാറിൽ ബിജെപി അധ്യക്ഷനും കുടുംബത്തിനും കോവിഡ്; സഞ്ജയ് ജയ്സ്വാളിനും ഭാര്യക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗം; ബീഹാറിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്കയിലേക്കും  

മറുനാടൻ ഡെസ്‌ക്‌

പട്ന: ബീഹാർ ബിജെപി അധ്യക്ഷനും കുടുംബത്തിനും കോവിഡ്. ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിനും കുടുംബത്തിനുമാണ് കോവിഡ് സ്ഥിതീകരിച്ചത്. പരിശോധനയിൽ സഞ്ജയ് ജയ്സ്വാളിനും ഭാര്യക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

ബിഹാറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ജൂലൈ 16 മുതൽ ജൂലൈ 31 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. ഇക്കാലയളവിൽ അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിക്കുക എന്ന് സർക്കാർ വ്യക്തമാക്കി.

ബിഹാറിൽ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന് വരികയാണ്. ഇന്നലെ 75 ബിജെപി നേതാക്കൾക്ക് കൂട്ടത്തോടെ രോഗം കണ്ടെത്തി. പട്നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്പിളുകളിൽ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു. ഇതിൽ ബിജെപി ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, എംഎൽസി രാധാ മോഹൻ ശർമ്മ എന്നി പ്രമുഖർ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന അധ്യക്ഷനെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം ബിഹാർ മന്ത്രിസഭയിലെ രണ്ടാമനായ ഗ്രാമീണ മന്ത്രി ശൈലേഷ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്ക് വർധിച്ചുവരുന്നതായി ബിഹാർ സർക്കാർ പറയുന്നു. 70.97 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 6261 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 12,849 പേർ രോഗമുക്തി നേടിയതായും ബിഹാർ ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകളിൽ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത് പട്നയിൽ നിന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP