Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്ത ചികിത്സയിലുള്ള കോവിഡ് രോഗിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; തോപ്പുംപൊടി സ്വദേശിയായ 65 കാരൻ കളമശശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ പരിചരണത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളം ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് രോഗിയുടെ നില അത്യാസന്ന നിലയിൽ. തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കൊവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്. എന്നാൽ രോഗം മൂർച്ഛിച്ച് വൃക്കയടക്കമുള്ള പ്രവർത്തനത്തെ സാരമായി ബാധിച്ചു. നോഡൽ ഓഫീസറായ ഡോ ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP