Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഹാരാഷ്ട്രയിൽ കോവിഡ് അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 63,294 പേർക്ക്; കോവിഡ് ടാസ്‌ക് ഫോഴ്സുമായി കൂടിക്കാഴ്ച നടത്തി ഉദ്ദവ് താക്കറെ; സമ്പൂർണ ലോക്ക്ഡൗൺ സാധ്യതയടക്കം ചർച്ചയായി; ഏപ്രിൽ 14ന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ

മഹാരാഷ്ട്രയിൽ കോവിഡ് അതിരൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 63,294 പേർക്ക്; കോവിഡ് ടാസ്‌ക് ഫോഴ്സുമായി കൂടിക്കാഴ്ച നടത്തി ഉദ്ദവ് താക്കറെ; സമ്പൂർണ ലോക്ക്ഡൗൺ സാധ്യതയടക്കം ചർച്ചയായി; ഏപ്രിൽ 14ന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കോവിഡ് ടാസ്‌ക് ഫോഴ്സുമായി കൂടിക്കാഴ്ച നടത്തി. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുന്ന സാഹചര്യം അടക്കമുള്ള മുന്നിൽ കാണണമെന്ന് അദ്ദേഹം നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഇന്ന് 63,294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏറ്റവും ഉയർന്ന പ്രതിദിനവർധനയാണിത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 34,07,245 ആയി. ഇന്ന് 349പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 57,987 ആയി. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലാണ്.

കിടക്കകളുടെ ലഭ്യത, റെംഡെസിവിറിന്റെ ഉപയോഗം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങി വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഏപ്രിൽ 14ന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

മഹാരാഷ്ട്രയിൽ കേസുകൾ വർധിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കാൻ കോവിഡ് ടാസ്‌ക് ഫോഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിരവധി മന്ത്രിമാർ ബഹുജന സമ്മേളനങ്ങളിൽ പ്രചാരണം നടത്തിയെങ്കിലും അവിടെയൊന്നും കോവിഡ് കേസുകളിൽ ഇത്രയധികം വർധനവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാക്കളുമായി ശനിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ 8-15 ദിവസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. മുംബൈ നഗരം ഇതിനകം ഭാഗിക ലോക്ക്ഡൗണിലാണ്. നിരവധി സ്ഥാപനങ്ങൾ ഓഫീസുകളും അടച്ചു. പൊതു ഗതാഗതം മാത്രമാണ് നഗരത്തിൽ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരലക്ഷത്തിന് മുകളിലാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിൽ രാത്രികാല കർഫ്യൂവും ആഴ്ചാവസാനം ലോക്ഡൗണും ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.

മുംബൈയിൽ മാത്രം ഇന്ന് 9,989 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 പേർ മരിച്ചു. 8554 പേർ രോഗമുക്തരായി. നാഗ്പൂരിലും പൂണെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP