Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് രോഗി മരിച്ചെന്ന് വിധിയെഴുതി; 72 കാരിയെ ചിതയിൽ കിടത്തിയപ്പോൾ കണ്ണുതുറന്നു കരഞ്ഞു; സംഭവം മഹാരാഷ്ട്രയിലെ ബാരാമതിയിൽ

കോവിഡ് രോഗി മരിച്ചെന്ന് വിധിയെഴുതി; 72 കാരിയെ ചിതയിൽ കിടത്തിയപ്പോൾ കണ്ണുതുറന്നു കരഞ്ഞു; സംഭവം മഹാരാഷ്ട്രയിലെ ബാരാമതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് പോസിറ്റീവ് ആയി മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. 76 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ചിതയിലേക്കെടുക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കണ്ണുതുറന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ച ശകുന്തള വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. സ്വന്തം വാഹനത്തിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാൽ കാറിനകത്തുതന്നെ കാത്തിരിക്കേണ്ടിവന്നു. കുറുച്ചുനേരത്തിന് ശേഷം ശകുന്തളയുടെ ബോധം നഷ്ടപ്പെട്ടു. ഇവർ മരിച്ചെന്ന കണക്കുകൂട്ടലിൽ വീട്ടുകാർ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി.

വീട്ടിൽ ചിതയൊരുക്കി ശകുന്തളയെ ദഹിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് ഇവർ കണ്ണു തുറന്ന് കരയാൻ തുടങ്ങിയത്. ഉടൻതന്നെ വീട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. ശകുന്തളയെ പിന്നീട് ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP