Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കർണാടകത്തിൽ കോവിഡ് വ്യാപനം അതിവേഗം; ഇന്നും 8,000 കടന്ന് കോവിഡ് രോഗികൾ; റിപ്പോർട്ടു ചെയ്ത മരണങ്ങൾ 101

കർണാടകത്തിൽ കോവിഡ് വ്യാപനം അതിവേഗം; ഇന്നും 8,000 കടന്ന് കോവിഡ് രോഗികൾ; റിപ്പോർട്ടു ചെയ്ത മരണങ്ങൾ  101

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ഇന്നും 8,000ത്തിൽ അധികം രോഗികൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ രോഗ മുക്തരാണ്. ഇന്ന് 8,191 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8,611 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി. 101 പേരാണ് ഇന്ന് കർണാടകയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,023 ആയി.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,19,537ആയി. 4,13,452 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു. 98,043ആണ് ആക്ടീവ് കേസുകൾ. കർണാടക ആരോഗ്യ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. ആന്ധ്രയിലും കോവിഡ് വ്യാപനത്തിന് ശമനമില്ല. 24 മണിക്കൂറിനിടെ 7738 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ സമയത്ത് 57 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്ന് ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 6,25,514 ആയി ഉയർന്നു. ഇതിൽ 5,41,319 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നുമാത്രം 10,608 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 78,836 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 78,836 ആയി ഉയർന്നതായും ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP