Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

എൻ കെ പ്രേമചന്ദ്രൻ എംപി കോവിഡ് മുക്തനായി; നിരീക്ഷണത്തിൽ തുടരുക ഡൽഹിയിലെ വസതിയിൽ

എൻ കെ പ്രേമചന്ദ്രൻ എംപി കോവിഡ് മുക്തനായി; നിരീക്ഷണത്തിൽ തുടരുക ഡൽഹിയിലെ വസതിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻ കെ പ്രേമചന്ദ്രൻ എംപി കോവിഡ് മുക്തനായി. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ എംപി ഡൽഹിയിലെ വസതിയിൽ ഐസൊലേഷനിൽ തുടരും. പാർലമെൻറ് സമ്മേളനത്തിനിടയിൽ നടന്ന കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് ഈ മാസം 20 -ാം തീയതി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രേമചന്ദ്രന് പുറമെ 43 എംപിമാ‍ർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോ​ഗികവസതിയിൽ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP