Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തി യുഎഇ

കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തി യുഎഇ

ന്യൂസ് ഡെസ്‌ക്‌

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി.

പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.

അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷൻ ക്ലിയറൻസ് ഉള്ളവർക്ക് എൻഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തിയ വാർത്ത സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP