Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപനം;കായമ്പത്തൂരിൽ 37 മണിക്കൂർ സമ്പൂർണ ലോക്ക്ഡൗൺ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ കോയമ്പത്തൂരിൽ 37 മണിക്കൂർ സമ്പൂർണ ലോക്ക്ഡൗൺ. ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് ലോക്ക്ഡൗൺ. കോയമ്പത്തൂർ കളക്ടർ കെ. രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്.

അടിയന്തര സേവനങ്ങൾ മാത്രമേ ലോക്ക്ഡൗൺ സമയങ്ങളിൽ അനുവദിക്കുവെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ പുതിയ 189 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആകെ 2,966 രോഗികളാണ് ജില്ലയിലുള്ളത്.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇതുവരെ രണ്ട് ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 447 മരണങ്ങളും ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP