Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; മരണസംഖ്യയിൽ ഫ്രാൻസിനെ മറികടന്ന് ആറാംസ്ഥാനത്ത്; ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലും ബ്രസീലിലും

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; മരണസംഖ്യയിൽ ഫ്രാൻസിനെ മറികടന്ന് ആറാംസ്ഥാനത്ത്; ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലും ബ്രസീലിലും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു. ഇപ്പോൾ 13,06,002 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യയിൽ ഫ്രാൻസിനെ മറികടന്ന് ഇന്ത്യ ആറാം സ്ഥാനത്തെത്തി. 30,000 ത്തിൽ അധികംപേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. അമേരിക്കക്കും ബ്രസീലിനും പുറമെ ബ്രിട്ടൻ, മെക് സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.

മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം. 3,47,502 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. തമിഴ്‌നാട്ടിൽ 1,99,749 പേർക്കും ഡൽഹിയിൽ 1,27,364 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

മുന്നാഴ്ചക്കുള്ളിൽ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. ജൂലൈ രണ്ടിന് ആറുലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ജൂലൈ 17ന് 10 ലക്ഷം കടന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നുലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP