Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

രാജ്യത്ത് എല്ലാ ദിവസവും ശരാശരി 5,000 പുതിയ രോഗികൾ; ഇന്നലെ 6,568 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,24,175 ആയി ഉയർന്നു: 142 പേർ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 3,726 ആയി

രാജ്യത്ത് എല്ലാ ദിവസവും ശരാശരി 5,000 പുതിയ രോഗികൾ; ഇന്നലെ 6,568 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,24,175 ആയി ഉയർന്നു: 142 പേർ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 3,726 ആയി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ കടുത്ത ആശങ്ക പരത്തി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. മരണ നിരക്കും ദിവസവും ഉയർന്നു തുടങ്ങിയതോടെ ഇന്ത്യയേയും കോവിഡ് മഹാമാരി വരിഞ്ഞു മുറുകിയിരിക്കുകയാണ്. ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.

വെള്ളിയാഴ്ച 6,568 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതർ 1,24,175 ആയി ഉയർന്നു. ഇന്നലെ 142 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 3,726 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും രാജ്യത്ത് ശരാശരി അയ്യായിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

Stories you may Like

കോവിഡ് മരണങ്ങളിൽ 80 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്: മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 6,088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടയിലെ ഉയർന്ന നിരക്ക്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 27,520 പേർക്കാണ് കോവിഡ് കണ്ടെത്തിയത്.

48,534 പേർ സുഖംപ്രാപിച്ചു. രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 40.97 ശതമാനമാണ്. ഇതുവരെ 27,55,714 സാംപിളുകൾ പരിശോധിച്ചു. വ്യാഴാഴ്ച 1,03,514 സാംപിളുകൾ പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികളായ മലയാളികളും മടങ്ങി എത്തിയതോടെ കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP