Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ നൽകാൻ അനുവദിക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ നൽകാൻ അനുവദിക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ ചികിത്സ വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. ചെറിയ കോവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിയുന്നവരെ ഹോമിയോ മരുന്ന് നൽകി ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാർക്ക് അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഗുരുതര രോഗാവവസ്ഥയിൽ അലോപ്പതി ആശുപത്രിയിൽ കഴിയുന്ന കോവിഡ് ബാധിതരെ, അവർക്ക് താൽപര്യം ഉണ്ടെങ്കിൽ ഹോമിയോ മരുന്നുകൾ നൽകി ചികിത്സിക്കാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോമിയോ ഡോക്ടർമാരായ ഡോക്ടർ രവി എം. നായർ, ഡോക്ടർ അശോക് കുമാർ ദാസ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. നിലവിൽ നൽകുന്ന പ്രതിരോധ മരുന്നുകൾക്ക് പുറമെ ആർസെനിക് ആൽബം- ഫോസ്ഫറസ്- ട്ഊബർക്യൂലിനം സീരീസിൽപ്പെട്ട മരുന്നുകൾ നൽകാൻ ആയുഷ് മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോമിയോ മരുന്നുകളുടെ ക്ലിനിക്കൽ പരിശോധന നടത്താൻ കേന്ദ്ര സർക്കാരിനോടും ആയുഷ് മന്ത്രാലയത്തോടും സംസ്ഥാന ആരോഗ്യ വകുപ്പുകളോടും നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് കോവിഡിന് എതിരായ മരുന്നുകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭിഭാഷകൻ സുവിദത്ത് എം.എസ്. മുഖേന ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP