Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവിക ശക്തികൾക്കു മാത്രം കൊല്ലാൻ കഴിയുന്ന ഒരു അസുരനാണ് കൊറോണ വൈറസ്; ഒരുമിച്ചുള്ള പ്രാർത്ഥനകളിലൂടെ ദൈവം ഭക്തരെ രക്ഷപ്പെടുത്തും; വീട്ടിലിരുന്നുള്ള പ്രാർത്ഥനക്ക് ഫലം കുറയും; അമ്പലങ്ങൾ തുറക്കാൻ അനുവാദം തേടി പ്രധാനമന്ത്രിക്ക് മുന്നിൽ അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ

ദൈവിക ശക്തികൾക്കു മാത്രം കൊല്ലാൻ കഴിയുന്ന ഒരു അസുരനാണ് കൊറോണ വൈറസ്; ഒരുമിച്ചുള്ള പ്രാർത്ഥനകളിലൂടെ ദൈവം ഭക്തരെ രക്ഷപ്പെടുത്തും; വീട്ടിലിരുന്നുള്ള പ്രാർത്ഥനക്ക് ഫലം കുറയും; അമ്പലങ്ങൾ തുറക്കാൻ അനുവാദം തേടി പ്രധാനമന്ത്രിക്ക് മുന്നിൽ അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയെ ഇല്ലാതാക്കണമെങ്കിൽ ആദ്യം അമ്പലങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതരുടെ സംഘടന രം​ഗത്ത്. അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ എന്ന സംഘടനയാണ് ക്ഷേത്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് അമ്പലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തുറക്കേണ്ടത് ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് അസുരനാണെന്നും അതിനെ ഇല്ലാതാക്കാൻ ദൈവീക ശക്തികൾക്കു മാത്രമേ കഴിയുകയുള്ളൂ എന്നും പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ സംഘടന പറയുന്നു.

ക്ഷേത്രങ്ങളെ ഫാക്ടറികളേപ്പോലെയാണ് ലോക്ക്ഡൗൺ കാലത്ത് കൈകാര്യം ചെയ്തതെന്നും ദേവന്മാരുടെ കോപമായിരിക്കാം ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നതെന്നും സംഘടനയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പതക് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രങ്ങൾ അടച്ചതോടെ ദേവന്മാരും വിശ്വാസികളും തമ്മിലുള്ള അകലം വർധിച്ചു. വീടുകളിൽ വെച്ച് നടത്തുന്ന പ്രാർത്ഥനകളിലൂടെ അകലം ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദൈവിക ശക്തികൾക്കു മാത്രം കൊല്ലാൻ കഴിയുന്ന ഒരു അസുരനാണ് കൊറോണ വൈറസ്. ഒരുമിച്ചുള്ള പ്രാർത്ഥനകളുടെ ഫലമായി ദൈവത്തിന് ഭക്തരെ രക്ഷപ്പെടുത്താൻ കഴിയും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നൽകിയിട്ടുണ്ടെന്നും മഹേഷ് പതക് പറഞ്ഞു.

എല്ലാ അമ്പലങ്ങളും പുണ്യസ്ഥലങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും തുറന്നാൽ കൊറോണ വൈറസിന് ഒരു അപകടവും ഉണ്ടാക്കാൻ കഴിയില്ല. ലോക്ക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങൾ അടച്ചത് പുരോഹിതർക്ക് കാര്യമായ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പുരാഹിതർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങൾ തുറക്കാമെന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP