Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തിരിച്ചടിയായത് രോഗം തിരിച്ചറിയാൻ വൈകിയത്

ഡൽഹിയിൽ കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തിരിച്ചടിയായത് രോഗം തിരിച്ചറിയാൻ വൈകിയത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ഡൽഹിയിലാണ് സംഭവം. അഞ്ച് മാസം പ്രായമായ പരി എന്ന കുഞ്ഞ് ബുധനാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച കുഞ്ഞിന് ആദ്യം സാധാരണ മരുന്നുകൾ നൽകി.

രോഗം ഭേദമാകാതെ വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇവിടെവച്ച് കുഞ്ഞ് കോവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ പരിശോധനയിൽ കുഞ്ഞിന്റെ ശ്വാസകോശത്തെ കോവിഡ് സാരമായി ബാധിച്ചെന്ന് വ്യക്തമായി. ആറു ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്.

സീമാപുരിയിലെ ഭോപുരയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. സീമാപുരി ശ്മശാനത്തിൽ കുഞ്ഞിന്റെ സംസ്‌കാരം നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP