Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഡൽഹിയിൽ ശിശുക്കളിലെ കോവിഡ് മരണം ഉയരുന്നു; സംസ്‌കരിക്കാൻ ശ്മശാനങ്ങളില്ലെന്ന് പരാതി

ഡൽഹിയിൽ ശിശുക്കളിലെ കോവിഡ് മരണം ഉയരുന്നു; സംസ്‌കരിക്കാൻ ശ്മശാനങ്ങളില്ലെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് ഡൽഹിയുടെ സ്ഥാനം. ഇപ്പോൾ അവിടെ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വരികയാണ.

ഒരാഴ്ചക്കിടെ ഒമ്പത് മാസം പ്രായമായ കൃഷു, അഞ്ച് മാസം പ്രായമായ പാരി എന്നീ രണ്ട് കുഞ്ഞുങ്ങളെയാണ് സീമാപുരി ശ്മശാനത്തിൽ സംസകരിച്ചത്. രണ്ടാം കോവിഡ് തരംഗത്തിന് ശേഷം രാജ്യതലസഥാനത്ത 2000ത്തിലധികം മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സഹായിച്ച സാമൂഹിക പ്രവർത്തകനും മുൻ നിയമസഭാംഗവുമായ ജിതേന്ദ്ര സിങ് ശൗണ്ടി ഈ രണ്ട് കുട്ടികളുടെയും മൃതദേഹം ഏറ്റുവാങ്ങവെ കരഞ്ഞുപോയ അവസ്ഥ വിവരിച്ചിരുന്നു.

'കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മൂന്ന് ശിശുക്കളുടെയും ഒരു ഗർഭസ്ഥ ശിശുവിന്റെയും മൃതദേഹങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്. സാധാരണയായി ഞങ്ങൾ കുട്ടികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാറില്ല. ഒന്നുകിൽ അവരെ മറവ് ചെയ്യുകയോ അല്ലെങ്കിൽ നദിയിൽ ഒഴുക്കുകയോ ആണ് ചെയ്യാറ്. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്നത് അണുബാധ പടർത്തുമെന്നാണ് കരുതുന്നത്' -ശൗണ്ടി പറഞ്ഞു.

ആദ്യ തരംഗത്തെ അപേക്ഷിച്ച് കൂടുതൽ കുട്ടികളാണ് ഇപ്പോൾ കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏതാനും മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം മഹാമാരി പിടിപെട്ട് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച് കൃഷുവിന് തിങ്കളാഴ്ചയാണ് രോഗബാധ സഥിരീകരിച്ചത്. ജി.ടി.ബി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രക്തത്തിലെ ഓക്‌സിജന്റെ അളവ് 31 ശതമാനമായി (90 ശതമാനത്തിൽ കൂടുതലാണ് വേണ്ടത്) കുറഞ്ഞു. വ്യാഴാഴ്ചയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. 18 ദിവസങ്ങൾക്ക് മുമ്പ് കൃഷുവിന്റെ മാതാവിനും കോവിഡ് ബാധിച്ചിരുന്നു.

അതിന് തൊട്ടുമുമ്പാണ് അഞ്ച് മാസം പ്രായമായ പാരിയും കോവിഡ് ബാധിച്ച് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന പാരി ന്യുമോണിയയും ഹൃദയാഘാതവും വന്നാണ് മരിച്ചത്. ശ്മശാനത്തിന്റെ അരികിലായി ഒഴിഞ്ഞുകിടന്ന ഇത്തിരി സഥലത്താണ് രണ്ട് കുഞ്ഞുങ്ങൾക്കും അന്ത്യവിശ്രമമൊരുക്കിയതെന്ന ശഹീദ ഭഗത സിങ് സേവാദൾ വളണ്ടിയർമാർ പറഞ്ഞു.

കുട്ടികളെ മറവ് ചെയ്യാനുള്ള സ്ഥലപരിമിതി നേരിടുന്നതായാണ് സന്നദ്ധ പ്രവർത്തകർ പരാതിപ്പെടുന്നത്. വലിയ ശ്മശാനങ്ങളായ നിഗംബോദ ഘട്ട്, ഗസ്സിപൂർ ഘട്ട് എന്നിവിടങ്ങളിൽ ശിശുക്കളുടെ മൃതദേഹങ്ങൾ എടുക്കാൻ വ്യവസ്ഥയില്ല.

'കോവിഡ് ബാധിച്ച് മരിച്ച ശിശുക്കളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ ഞങ്ങൾ എടുക്കുന്നില്ല. ഞങ്ങൾക്ക് അവരെ സംസകരിക്കാനുള്ള സ്ഥലമില്ല. അവരുടെ ശവസംസകാരത്തിന് പ്രത്യേക പ്രോട്ടോക്കോൾ ഇല്ല' -നിഗംബോദ ഘട്ട് സഞ്ചലൻ സമിതി ജനറൽ സെക്രട്ടറി സുമൻ ഗുപ്ത പറഞ്ഞു. ഡൽഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികൾ ഇപ്പോൾ ശിശുക്കൾക്കുള്ള ശ്മശാനങ്ങൾക്കായി വഴി തേടുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP