Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; മുതിർന്ന പൂജാരിക്കും കോവിഡ്

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; മുതിർന്ന പൂജാരിക്കും കോവിഡ്

സ്വന്തം ലേഖകൻ

വിജയവാഡ: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ഈയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ മറ്റൊരു പുരോഹിതന് കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തിൽ പകരം ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇദ്ദേഹം. നേരത്തെ കോവിഡ് ബാധിച്ച പുരോഹിതൻ ജൂലായ് 20 ന് മരിച്ചിരുന്നു

ലോക്ക്ഡൗണിനെ തുടർന്ന് ദീർഘകാലം അടച്ചിട്ട ക്ഷേത്രം ജൂലൈ 11നാണ് വീണ്ടും തുറന്നത്. ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുതിർന്ന പൂജാരിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP