Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്‌സിൻ ഇനി കുഞ്ഞുങ്ങൾക്കും; ഒക്ടോബറോടെ വാക്‌സീൻ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ തയാറാകുമെന്ന് റിപ്പോർട്ട്; ജനിച്ച മാസം പ്രതിരോധ മരുന്ന് നൽകാമെന്ന് വിലയിരുത്തൽ

കോവിഡ് വാക്‌സിൻ ഇനി കുഞ്ഞുങ്ങൾക്കും; ഒക്ടോബറോടെ വാക്‌സീൻ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ തയാറാകുമെന്ന് റിപ്പോർട്ട്; ജനിച്ച മാസം പ്രതിരോധ മരുന്ന് നൽകാമെന്ന് വിലയിരുത്തൽ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്‌സീനും വൈകാതെ വിതരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. ഈ വർഷം ഒക്ടോബറോടെ വാക്‌സീൻ തയാറാകുമെന്നു പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് എക്‌സിം ഡയറക്ടർ പി.സി.നമ്പ്യാരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ജനിച്ച അതേമാസത്തിൽതന്നെ വാക്‌സീൻ നൽകാനാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കൊച്ചിയിൽ നടന്നൊരു ചടങ്ങിലാണു കുട്ടികളുടെ വാക്‌സീനെപ്പറ്റി നമ്പ്യാർ സൂചന നൽകിയത്. കുട്ടികൾക്കു കോവിഷീൽഡ്തന്നെയാകും നൽകുക. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.

നിലവിൽ മുതിർന്നവർക്കായി സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സീനുമാണു രാജ്യത്തു കുത്തിവയ്പിന് ഉപയോഗിക്കുന്നത്. മുൻഗണനാ വിഭാഗക്കാർക്കുള്ള വാക്‌സിനേഷൻ പദ്ധതിയിൽ 15 ദിവസത്തിനകം 35 ലക്ഷത്തിലേറെ പേരാണു കുത്തിവയ്‌പെടുത്തത്.

കോവിഡ് പോസിറ്റീവാകുന്ന കുട്ടികൾക്കു കോവിഷീൽഡ് മരുന്നാക്കി നൽകാനും ശ്രമമുണ്ട്. നാലു വാക്‌സീനുകൾ കൂടി സീറം നിർമ്മിക്കുന്നുണ്ടെന്നും 2021 അവസാനത്തോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നോവവാക്‌സ് കമ്പനിയുടെ വാക്‌സീൻ പരീക്ഷണത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരുന്നു. നോവവാക്‌സ് വാക്‌സീനുമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) സഹകരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP