Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ നിന്ന്; ഇന്ത്യയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 39,742 പേർക്ക്; മരണം 535

രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ നിന്ന്; ഇന്ത്യയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 39,742 പേർക്ക്; മരണം 535

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ ഏതാണ്ട് പകുതിയോളം കേസുകളും കേരളത്തിലാണ്. 46.63 കേസുകളും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 535 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ ആക്ടീവ് കേസുകൾ 24 മണിക്കൂറിനിടെ 765 കുറഞ്ഞ് 4,08,212 ആയി. 1.30 ശതമാനമാണ് ആക്ടീവ് കേസ് നിരക്ക്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.13 കോടി ആളുകൾക്കാണ്. ആകെ മരണമടഞ്ഞത് 4,20,551 പേരും.രാജ്യത്തെ പ്രതിദിന കോവിഡ് നിരക്കിൽ 77.23 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 18,531 കേസുകളുള്ള കേരളമാണ് ഒന്നാമത്. 6269 കേസുകളുള്ള മഹാരാഷ്ട്ര രണ്ടാമതും.

ആന്ധ്രയിൽ 2174, ഒഡീഷ 1864, കർണാടക 1857 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ.പ്രതിദിന മരണനിരക്കിൽ 224 പേർ മരണമടഞ്ഞ മഹാരാഷ്ട്രയാണ് ആദ്യം. 98 മരണവുമായി പിന്നിലായി കേരളവും.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ രാജ്യത്ത് 39,972 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 3.05 കോടിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP