Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയിൽ 250 പൊലീസുകാർക്ക് കോവിഡ്; 27 പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയത് ഒരേ സ്‌റ്റേഷനിൽ നിന്ന്; മാഹാരാഷ്ട്രയിൽ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 531 ആയി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈയിൽ 250 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ പൊലീസ് സ്റ്റേഷനിൽ മാത്രം 27 പൊലീസുകാർക്ക് രോഗബാധ കണ്ടെത്തി. രോഗം ബാധിച്ച് ഇതുവരെ മൂന്ന് പൊലീസുകാരാണ് മുംബൈയിൽ മരിച്ചത്. മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ നഗരത്തിൽ സർ ജെജെ മാർഗ് പൊലീസ് സ്റ്റേഷനിൽ മാത്രം 27 പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാരാവി, വാഡല, വക്കോല എന്നി പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ നഗരത്തിന്റെ പരിധിയിൽ 94 പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്. രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ ഇതുവരെ മൊത്തം 531 പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 480 പേരും കോൺസ്റ്റബിൾ മാരാണ്. 51 പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പൊലീസുകാരാണ്.രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരമായ മുംബൈയിൽ ഇതുവരെ 10,714 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP