Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

കോവിഡ് ബാധിച്ചവർക്ക് കരുതൽ ഡോസ് മൂന്നു മാസം കഴിഞ്ഞു മതി; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് ബാധിച്ചവർക്ക് കരുതൽ ഡോസ് മൂന്നു മാസം കഴിഞ്ഞു മതി; വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ബാധിച്ചവർ രോഗമുക്തി നേടി മൂന്നു മാസം കഴിഞ്ഞേ വാക്സിൻ എടുക്കാവൂ എന്ന നിർദ്ദേശം കരുതൽ ഡോസിനും ബാധകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയം വ്യക്തത വരുത്തി. രോഗമുക്തി നേടിയവർ മൂന്നു മാസം കഴിഞ്ഞു മതി വാക്സിൻ എടുക്കാനെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കരുതൽ ഡോസിന് ഇതു ബാധകമാണോയെന്ന ആശയക്കുഴപ്പം ഉടലെടുത്ത സാഹചര്യത്തിൽ ഇതു വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രലായം സംസ്ഥാനങ്ങൾക്കു കത്തെഴുതി.

സംസ്ഥാനങ്ങളിൽ വാക്സീൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയക്കുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വാക്സീൻ ഇടവേള രണ്ടു ഡോസുകൾക്കിടയിൽ മൂന്നുമാസവും കരുതൽ ഡോസിന് 9 മാസവും എന്നാണ് കേന്ദ്രത്തിന്റെ മാർഗ നിർദേശത്തിൽ പറയുന്നത്. രോഗമുക്തി വന്നവർ കരുതൽ ഡോസ് എപ്പോൾ എടുക്കണം എന്നതിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കോവിഡ് മുക്തരായവർ ഒരുമാസത്തിനകം തന്നെ വാക്സീൻ എടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP