Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം പിടിവിട്ട നിലയിലേക്ക്; കർണാടകയെ ദൈവം രക്ഷിക്കട്ടെയെന്ന് ആരോഗ്യമന്ത്രി; കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം പിന്നിട്ടു

കോവിഡ് വ്യാപനം പിടിവിട്ട നിലയിലേക്ക്; കർണാടകയെ ദൈവം രക്ഷിക്കട്ടെയെന്ന് ആരോഗ്യമന്ത്രി; കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം പിന്നിട്ടു

സ്വന്തം ലേഖകൻ

ബംഗളൂരു: ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം പിടിവിട്ട നിലയിൽ മുന്നോട്ടു പോകുകയാണ്. കേരളത്തിൽ അടക്കം രോഗം പടരുന്ന അവസ്ഥയാണ് ഉള്ളത്. കർണാടകയിലും രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ 'ഇനി ദൈവത്തിനു മാത്രമേ കർണാടകയെ രക്ഷിക്കാൻ കഴിയു, കോവിഡ് നിയന്ത്രണം ആരുടെയും കൈയിലല്ല.' - കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കർണാടകയിലെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമുലുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 50000 ആകുകയും മരണം 920 കഴിയുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നിസ്സഹായാവസ്ഥയോടെയുള്ള പ്രതികരണം വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തിന്റെ സ്ഥിതി ദിനം തോറും വഷളാകുകയാണ്. ഇന്നലെ മാത്രം 1975 പുതിയ കേസുകളും 60 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ അപേക്ഷിച്ചു ബംഗളൂരുവിൽ പ്രതിദിന രോഗ വ്യാപനം കൂടുതൽ ആകുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 1647, മുംബൈ 1374, ചെന്നൈ 1291 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ബാംഗളൂരിൽ 1975 കേസുകളാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ബംഗളൂരുവിലെ രോഗവ്യാപനം.

സ്ഥിതി വഷളായതിനെ തുടർന്ന് ബംഗളൂരുവിൽ ഇന്നലെ മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസത്തേക്ക് ആണ് എങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ചവരെ നീണ്ടു പോയേക്കാം എന്നാണ് വിലയിരുത്തൽ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 5 മുതൽ ഉച്ചക്ക് 12 മണി വരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാം നിശ്ചലമായ അവസ്ഥയാണ്.\\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP