Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കോവിഡ് രോഗബാധ; സൂപ്പർ സ്പ്രെഡ് എന്ന് സംശയം; കടുത്ത പനി അനുഭവപ്പെട്ടതോടെ പാരസെറ്റാമോൾ കഴിച്ച് കല്യാണ മണ്ഡപത്തിലെത്തിയ വരൻ മരിച്ചു

ബിഹാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കോവിഡ് രോഗബാധ; സൂപ്പർ സ്പ്രെഡ് എന്ന് സംശയം; കടുത്ത പനി അനുഭവപ്പെട്ടതോടെ പാരസെറ്റാമോൾ കഴിച്ച് കല്യാണ മണ്ഡപത്തിലെത്തിയ വരൻ മരിച്ചു

സ്വന്തം ലേഖകൻ

പട്ന: ബിഹാറിൽ കോവിഡ് രോഗബാധ അതിവേഗം പടരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ഉണ്ടായത്. ഇവിടെ സൂപ്പർ സ്പ്രെഡ് സംഭവിച്ചതായി സംശയം ബലപ്പെട്ടു. പട്ന ജില്ലയിലെ പാലിഗഞ്ച് സബ് ഡിവിഷനിൽ ജൂൺ 15ന് നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനിയെ തുടർന്ന്, വിവാഹം നടന്ന് രണ്ടു ദിവസത്തിനു ശേഷം ജൂൺ 17ന് മുപ്പതുകാരനായ വരൻ മരിച്ചു. കൊറോണ പരിശോധന നടത്താതെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഗുരുഗ്രാമിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു വരൻ. മെയ്‌ മാസം അവസാനമാണ് വിവാഹത്തിനായി ഇദ്ദേഹം നാട്ടിലെത്തിയത്. ജൂൺ പതിനാലോടെ ഇദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടുകയും വിവാഹം മാറ്റിവെക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ വരന്റെയും വധുവിന്റെയും കുടുംബങ്ങളിലെ മുതിർന്നവർ എതിർത്തു. വിവാഹം മാറ്റിവച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇതെന്ന് വരന്റെ ബന്ധുക്കളിൽ ഒരാളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

വിവാഹദിവസം വരന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. പാരസെറ്റമോൾ കഴിച്ചാണ് വിവാഹപൂർവ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തതെന്നും മറ്റൊരു ബന്ധു പറഞ്ഞു. ജൂൺ 17ന് യുവാവിന്റെ സ്ഥിതി വഷളായി. തുടർന്ന് പട്നയിലെ എ.ഐ.ഐ.എം.എസിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവാവ് മരിച്ചു. സംസ്‌കാരം കഴിഞ്ഞതിനാൽ ഇദ്ദേഹത്തിന് കൊറോണയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

പാലിഗഞ്ചിലെയും സമീപ നഗരങ്ങളായ നൗബത്പുർ, ബിഹട എന്നിവിടങ്ങളിൽനിന്നുള്ള വധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 360 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സമ്പർക്കം വഴി രോഗം നടന്നിട്ടുണ്ടോ എന്നറിയാനായിരുന്നു ഇത്.

വരന്റെ ബന്ധുക്കളും അതിഥികളും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. പതിനഞ്ചു പേരിൽനിന്നാകാം മറ്റുള്ളവരിലേക്ക് രോഗം പകർന്നതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ചവരിൽ അധികം പേരും ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. രോഗബാധിതരെ ബിഹട, ഫൂൽവാരി ശരീഫ് എന്നിവിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലിഗഞ്ച് സബ് ഡിവിഷനെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP