Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

അമ്മയുടെ കോവിഡ് ഫലം നെഗറ്റീവാകാൻ എല്ലാവരും പ്രാർത്ഥിക്കണം; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആമിർ ഖാൻ

അമ്മയുടെ കോവിഡ് ഫലം നെഗറ്റീവാകാൻ എല്ലാവരും പ്രാർത്ഥിക്കണം; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആമിർ ഖാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആമിർഖാന്റെ ഓഫീസ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആമിർഖാൻ തന്നെയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ആമിർഖാന്റെ ഓഫീസ് ജീവനക്കാരിൽ ചിലർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 'എന്റെ ഓഫീസ് ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. മറ്റു ജീവനക്കാർക്ക് കോവിഡ് ഫലം നെഗറ്റീവ് ആണ്,' ആമിർഖാൻ പറഞ്ഞു.

'ഞങ്ങളുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. അമ്മ സീനത്ത് ഹുസൈനിനെ പരിശോധനയ്ക്ക് വിധേയയാക്കാൻ ഒരുങ്ങുകയാണ്,' അദ്ദേഹം പറഞ്ഞു.
തന്റെ അമ്മയ്ക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവാകാൻ പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പൊസീറ്റായവർക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും അവരെ ക്വാറന്റീനിലാക്കുന്നതിൽ ബ്രിഹാൻ മുംബൈ കോർപറേഷൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും ആമിർഖാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP