Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് വാക്‌സിനേഷൻ: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് വാക്‌സിൻ; കോവിഡ് ബാധിച്ച് രാജ്യത്ത് നിലവിൽ 1.76 ലക്ഷം പേർ ചികിത്സയിൽ

കോവിഡ് വാക്‌സിനേഷൻ: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് വാക്‌സിൻ; കോവിഡ് ബാധിച്ച് രാജ്യത്ത് നിലവിൽ 1.76 ലക്ഷം പേർ ചികിത്സയിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു. ഇതുവരെ രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ച് 49-ാം ദിവസം പിന്നിടുമ്പോൾ 68,53,083 ആരോഗ്യപ്രവർത്തകർ, 60,90,931 കോവിഡ് മുൻനിര പ്രതിരോധ പ്രവർത്തകർക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ള 2,35,901 പേർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ള 16,16,920 പേർക്കും കോവിഡ് ആദ്യ ഡോസ് വാക്സിൻ നൽകി.

31,41,371 ആരോഗ്യപ്രവർത്തകർക്കും 60,90,931 മുൻനിരപ്രവർത്തകർക്കും രണ്ടാം ഡോസ് വാക്സിനും ഇതുവരെ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 84.4 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. നിലവിൽ രാജ്യത്ത് 1.76 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്ത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 1.58 ശതമാനമാണിത്.

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. കേരളമാണ് രണ്ടാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP