Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

കോവിഡ് വാക്‌സിനേഷൻ: ഒന്നരക്കോടിയോളം ഡോസുകൾ നൽകിയെന്ന് ആരോഗ്യമന്ത്രാലയം; രണ്ടാം ഘട്ടത്തിൽ നൽകിയത് 2.08 ലക്ഷം വാക്സിൻ ഡോസ്; 50 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്‌തെന്നും റിപ്പോർട്ട്

കോവിഡ് വാക്‌സിനേഷൻ:  ഒന്നരക്കോടിയോളം ഡോസുകൾ നൽകിയെന്ന് ആരോഗ്യമന്ത്രാലയം; രണ്ടാം ഘട്ടത്തിൽ നൽകിയത് 2.08 ലക്ഷം വാക്സിൻ ഡോസ്; 50 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്‌തെന്നും റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ഒന്നരക്കോടിയോളം കോവിഡ് വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1.48 കോടിയിലധികം ഡോസുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ കുത്തിവെച്ചുവെന്ന് മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

60 വയസിലധികം പ്രായമുള്ളവരിലും 45-നും 59-നും ഇടയിൽ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ളവരിലും 2.08 ലക്ഷം വാക്സിൻ ഡോസുകളാണ് കുത്തിവച്ചത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും കണക്കുകൾ ആശങ്ക ഉണ്ടാക്കുന്നതല്ല. രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

More than 1.48 crores doses of the COVID-19 vaccine have been administered till 1 pm today. Out of this, 2.08 lakh doses have been given to people who are 45 years to 59 years of age with comorbidities & people with above 60 years of age: Health Secretary Rajesh Bhushan pic.twitter.com/ttmSq1gZe8

— ANI (@ANI) March 2, 2021

തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുകൂടി കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ടെന്നും ഹരിയാണയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷന് കോവിൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങിയ രജിസ്ട്രേഷന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രണ്ടു ദിവസത്തിനകം 50 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്ന് വാക്സിനേഷനുമായി ബന്ധപ്പെട്ട ഉന്നതതല സംഘത്തിന്റെ തലവൻ ആർ.എസ്. ശർമ വെളിപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. കോവിഡ് വാക്സിനേഷനുവേണ്ടി സർക്കാർ വികസിപ്പിച്ച കോവിഡ് പോർട്ടൽ വഴിയാണ് രജിസ്ട്രേഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 അതിനിടെ, വാക്സിനേഷൻ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയും തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ അഭ്യർത്ഥിച്ചു. ജാഗ്രത കുറയരുത്. വലിയ ആൾക്കൂട്ടങ്ങളും വിരുന്ന് സത്കാരങ്ങളും വിവാഹ ചടങ്ങുകളും ഒഴിവാക്കണമെന്നും അവ അതിതീവ്ര രോഗവ്യാപനത്തിന് ഇടയാക്കിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP