Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ള നാലുപേരും ബോംബെയിൽ നിന്നും യാത്ര തിരിച്ചത് ഡൽഹിയിലേക്ക്; പരിഭ്രാന്തരായ സഹയാത്രികർ ബഹളം വെച്ചത് ഹൗസ് ക്വാറന്റൈയ്ൻ എന്ന ചാപ്പ കൈകളിൽ കണ്ടതോടെ; ടിടിആർ എത്തി നാലംഗ കുടുംബത്തെ കൈമാറിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്

കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ള നാലുപേരും ബോംബെയിൽ നിന്നും യാത്ര തിരിച്ചത് ഡൽഹിയിലേക്ക്; പരിഭ്രാന്തരായ സഹയാത്രികർ ബഹളം വെച്ചത് ഹൗസ് ക്വാറന്റൈയ്ൻ എന്ന ചാപ്പ കൈകളിൽ കണ്ടതോടെ; ടിടിആർ എത്തി നാലംഗ കുടുംബത്തെ കൈമാറിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊറോണ ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന നാലംഗ കുടുംബം ട്രെയിനിൽ യാത്ര ചെയ്യവേ ജനങ്ങൾ തടഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഡൽഹിയിലേക്ക് പോകാൻ ശ്രമിച്ച കുടുംബത്തെയാണ് സഹയാത്രികർ പിടിച്ച് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്. നാലംഗ കുടുംബത്തെ കൈയിൽ പതിച്ച മുദ്ര കണ്ടാണ് സഹയാത്രക്കാർ തടഞ്ഞതും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും.

ബാന്ദ്രയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഗരീബ് രഥ് എക്സ്‌പ്രസിൽ നിന്നാണ് കൊവിഡ് നിരീക്ഷണത്തിലുള്ള നാലംഗ കുടുംബത്തെ ആളുകൾ തടഞ്ഞത്. വീട്ടിൽ നിരീക്ഷണത്തിലുള്ളവരെന്ന് മഹാരാഷ്ട്രാ സർക്കാർ പതിച്ച മുദ്ര ഇവരുടെ കൈകളിലുണ്ടായിരുന്നു. ഇതുകണ്ട യാത്രക്കാർ ബഹളം വച്ചതോടെ ടിടിആർ ഇവരെ പാൽഖർ സ്റ്റേഷനിൽ ഇറക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവർ സഞ്ചരിച്ച ബോഗി സൂറത്തിൽ വച്ച് അണുവിമുക്തമാക്കി.

കനത്ത ജാഗ്രതയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 രോഗികളുള്ള മഹാരാഷ്ട്ര. പൂണെയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 42 ആയി. എല്ലാ ദിവസവും പുതിയ കൊവിഡ് 19 കേസുകൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ മരണം കൂടിയായതോടെ പൊതുജനം വലിയ ആശങ്കയിലുമാണ്. 18 പേർക്ക് രോഗം സ്ഥിരീകരിച്ച പൂണെയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. പുതുതായി രോഗം സ്ഥിരീകരിച്ച രോഗി ഫ്രാൻസിലും നെതർലൻഡിലും പോയി വന്നയാളാണ്.

ഓഫീസുകളിൽ 50 ശതമാനത്തിൽ താഴെ ഹാജർനില മതിയെന്ന നിബന്ധന വന്നതോടെ നഗരത്തിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗ വ്യാപനത്തിന് സാധ്യതയുള്ള സബർബൻ ട്രെയിനുകൾ നിർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. സബർബൻ സർവീസുകൾ നിർത്തിയാൽ മുംബൈ ഒരർഥത്തിൽ നിശ്ചലമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP