Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ ആശുപത്രിയുടെ നാലാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; തരുൺ ആത്മഹത്യ ചെയ്തത് ഇന്ന് ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റാൻ ഇരിക്കവെ: കോവിഡിൽ നിന്നും സുഖം പ്രാപിച്ചു വന്ന തരുൺ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ ആശുപത്രിയുടെ നാലാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; തരുൺ ആത്മഹത്യ ചെയ്തത് ഇന്ന് ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റാൻ ഇരിക്കവെ: കോവിഡിൽ നിന്നും സുഖം പ്രാപിച്ചു വന്ന തരുൺ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ ആശുപത്രിയുടെ നാലാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ദൈനിക് ഭാസ്‌കർ ദിനപ്പത്രത്തിൽ ജോലി ചെയ്തിരുന്ന തരുൺ സിസോദിയ (37) ആണ് മരിച്ചത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നാലാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിച്ചതിന് പിന്നാലെ ഇയാൾ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായാണ് റിപ്പോർട്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഐസിയുവിൽ ചികിത്സയിലായിരുന്ന തരുൺ തന്റെ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി നാലാംനിലയിലെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന തരുൺ സുഖംപ്രാപിച്ചുവരികയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ആത്മഹത്യ.കോവിഡ് ബാധിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകൻ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മനോരോഗവിദഗ്ധനെ കണ്ടിരുന്ന അദ്ദേഹം മരുന്ന് കഴിച്ചിരുന്നതായും ഡോക്ടർമാർ അറിയിച്ചു.

കഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് തരുൺ കടന്നുപോയിരുന്നതെന്ന് സുഹൃത്തക്കൾ പറഞ്ഞു.കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പരിഭ്രാന്തനായി സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിഷാദ സന്ദേശങ്ങൾ അയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അദ്ദേഹത്തിന് ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP